Tuesday, 26 November 2013

pazhayannurtemple

കൊച്ചി രാജവംശത്തിന്റെ പരദേവതയും ധര്‍മ്മ ദൈവവുമായി പുകള്‍പെറ്റ ഈ ക്ഷേത്രത്തിനു സഹസ്രബ്ധങ്ങളുടെ പഴക്കമുണ്ട്.
ചരിത്രത്തിനും ഐതിഹ്യത്തിനും ഇടയിലെ ഒരു പാലം പോലെയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ ഐതിഹ്യത്തിലേക്ക് കടക്കുകയാണെങ്കില്‍, ആയിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചി മഹാരാജാവ് അയല്‍രാജക്കന്മാരുടെ ഭീഷണി ഭയന്ന് ഈശ്വര ഭജനത്തിനായി കാശിയില്‍ എത്തി. തീര്‍ഥാടനം കഴിഞ്ഞു മടങ്ങവേ “പുരാണപുരിയിലെ” ദേവി ക്ഷേത്രത്തിലും ഭജനമിരുന്നു. അവിടെ നിന്നും പോരുമ്പോള്‍ രാജാവ്‌ ദേവിയോട് തന്നോടോപ്പോം പോരാന്‍ അഭ്യര്‍ഥിച്ചു. ദേവി തേജസ്വരൂപിണിയായി രാജാവിനെ അനുഗമിച്ചു. കൊച്ചി രാജ്യ അതിര്‍ത്തിയില്‍ കല്ലെപ്പാടം എന്ന സ്ഥലത്ത് വിശ്രമിച്ചു. ഇല പറിച്ചെടുത്തു മണ്ണില്‍വെച്ച് ദേവി അവിടെ ഇരുന്നതിന്റെ ഓര്‍മ്മക്കായി കല്ലെപ്പാടത്തു “ഇലമണ്ണില്‍” ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.
തുടര്‍ന്ന് പഴയൂരിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ആദ്യം ഉണ്ണിയാല്‍തറയിലും പിന്നീട് തിടപ്പള്ളിയിലും ആസനസ്തയായി.
ക്ഷേത്രവും പരിസരവും ഇഷ്ടപെട്ട ദേവി ഇവിടെ തങ്ങുകയാണെന്നും, ആവശ്യമായ സൌകര്യങ്ങള്‍ ചെയ്തു കൊടുത്തശേഷം ഭഗവതിയെ കുലദൈവമായി സീകരിക്കുകയും ഭഗവതിയുടെ ചിഹ്നമായ കോഴി, ശംഖ്, വിളക്ക് എന്നിവ രാജമുദ്രയായി സീകരിക്കുന്നുവെന്നും പ്രക്യാപിച്ചു. കൊച്ചി രാജ്യം കേരളത്തിലേക്ക് ലയിച്ചു എന്നതിന്റെ പ്രക്യാപനം പഴയന്നൂര്‍ ഭഗവതിയെ സാക്ഷിയാക്കിയാണ് നടന്നത്.
പള്ളിപ്പുറതപ്പന്‍ അധിഷ്ട്ടാന മൂര്‍ത്തിയായി ആരാധിക്കപ്പെട്ടിരുന്ന കാലത്ത് “പള്ളിപ്പുറം” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പ്രദേശം പുരാണപുരിയില്‍ നിന്നും ഭഗവതി ആഗതയായി പ്രതിഷ്ട്ടിക്കപ്പെട്ടതോടെ “പഴയൂര്‍” എന്ന സ്ഥലനാമം കൈവരിക്കുകയും ചെയ്തു എന്നാണു വിശ്വാസം.
പഴയന്നൂര്‍ ഭഗവതി ക്ഷേത്രം മുന്പ് അറിയപ്പെട്ടിരുന്നത് പള്ളിപ്പുറത്ത് മഹാവിഷ്ണു ക്ഷേത്രം എന്നായിരുന്നു. സര്‍വവ്യാപിയായ മഹാവിഷ്ണു ആയിരുന്നു പ്രതിഷ്ട്ട.
ആയിടക്കാണ്‌ ടിപ്പു സുല്‍ത്താന്‍ പടയോട്ടം നടത്തി പഴയന്നൂര്‍ എത്തിയത്. അന്ന് ഇവിടുള്ള പുരുഷന്മാര്‍ എല്ലാം കൊടുങ്ങല്ലൂര്‍ക്ക് ഭരണിക്ക് പോയിരിക്കുകയായിരുന്നു. ടിപ്പുവിന്റെ വരവുകണ്ട് സ്ത്രീകളെല്ലാം ഭയന്നുവിറച്ചു. അപ്പോള്‍ പഴയന്നൂരമ്മ സ്വയം പ്രത്യക്ഷയാകുകയും, ദേവി അവരോടു പറഞ്ഞു, “മക്കളെ കിട്ടിയത് കയ്യിലെടുക്കുക”. തൃത്തംകാളി ക്ഷേത്രഗ്രാമത്തില്‍നിന്ന് (കൊണ്ടാഴി) പഴയന്നുരിലേക്ക് തിരിച്ച പടയോട്ടത്തെ കൂട്ടാടന്‍ തോടിന്റെ കരയില്‍ വെച്ച് ദേവിയും സംഘവും നേരിട്ടു. ടിപ്പുവിന്റെ പടയാളികളെ കഴുത്തുവെട്ടി കാട്ടില്‍ വെച്ച് വധിച്ചു.
അന്നത്തെ യുദ്ധോപകരണങ്ങള്‍ കുട്ടടന്‍ തോട്ടില്‍നിന്നും ലഭിച്ചതും ചരിത്രസത്യമായിത്തന്നെ നിലനില്‍ക്കുന്നു. ഇതില്‍നിന്നും പതിനേഴാം നൂറ്റാണ്ടിലാണ് പതിനേഴാം നൂറ്റാണ്ടിലാണ് പോരാട്ടം നടന്നതെന്ന് മനസ്സിലാക്കാം. അന്ന് മുതല്‍ പഴയന്നൂരംമയുടെ തട്ടകത്തില്‍ നിന്നും ആരും കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോകാതെയായി.
 




No comments:

Post a Comment